Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chokkad Town

Malappuram

വി​വാ​ദ​ങ്ങ​ൾ​ക്കു വി​രാ​മം; ചോ​ക്കാ​ട് അ​ങ്ങാ​ടി ടാ​റിം​ഗ് ഒ​ന്നാംഘ​ട്ടം പൂ​ർ​ത്തി​യാ​യി

കാ​ളി​കാ​വ്: ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പി​നും ഒ​ടു​വി​ൽ മ​ല​യോ​ര ഹൈ​വെ​യി​ലെ ചോ​ക്കാ​ട് അ​ങ്ങാ​ടി ഭാ​ഗം റോ​ഡ് ടാ​റിം​ഗ് ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​യി. മ​ല​യോ​ര ഹൈ​വെ​യു​ടെ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി പൂ​ക്കോ​ട്ടും​പാ​ടം മു​ത​ൽ കാ​ളി​കാ​വ് വ​രെ​യു​ള്ള റീ​ച്ചി​ന്‍റെ ഭാ​ഗ​മാ​ണ് ചോ​ക്കാ​ട് അ​ങ്ങാ​ടി റോ​ഡ്. മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി.

പൂ​ക്കോ​ട്ടും​പാ​ടം - കാ​ളി​കാ​വ് -റീ​ച്ചി​ൽ മ​റ്റു​ള്ള ഭാ​ഗ​ങ്ങ​ളി​ലൊ​ക്കെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ചോ​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം തീ​ർ​ന്നി​രു​ന്നി​ല്ല. ത​ർ​ക്കം ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ലും റോ​ഡ് ടാ​റിം​ഗ് ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു. ത​ർ​ക്കം കാ​ര​ണം ഒ​രു കെ​ട്ടി​ടം ഉ​ട​മ​യു​ടെ സ്ഥ​ല​ത്തോ​ട് ചേ​ർ​ന്ന കു​റ​ച്ച് ഭാ​ഗ​ത്ത് ഡ്രൈ​നേ​ജ് നി​ർമാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്ഥ​ലം ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ് കാ​ര​ണം. ത​ർ​ക്കം നി​ൽ​ക്കു​ന്ന ഈ ​ഭാ​ഗം ഡ്രൈ​നേ​ജ് നി​ർ​മി​ക്കാ​തെ ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ഴ​പെ​യ്താ​ൽ ചെ​ളി​യും വെ​ള​ള​ക്കെ​ട്ടും വെ​യി​ലാ​യാ​ൽ പൊ​ടി​യും കാ​ര​ണം ചോ​ക്കാ​ട് അ​ങ്ങാ​ടി​യി​ലു​ള്ള ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും പൊ​റു​തി മു​ട്ടി​യി​രു​ന്നു. റോ​ഡി​ൽ വാ​ഴക്കൃ​ഷി ന​ട​ത്തി​യും മ​റ്റ് കൃ​ഷി​ക​ൾ ചെ​യ്തും ചൂ​ണ്ട​യി​ട്ടും നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. എ ​ഐ തോ​ണി​യി​റ​ക്കി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്.

ടാ​റിം​ഗ് ന​ട​ത്തി​യ​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി. ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​മു​ട​മ വാ​ക്കാ​ൽ വി​ട്ടുവീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി​യി​ലെ കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ഈ ​സ്ഥ​ലം ഡ്രൈ​നേ​ജ് നി​ർ​മാ​ണം ഒ​ഴി​വാ​ക്കി​യ​ത്.

നി​സാ​ര​മാ​യ ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണ​മാ​ണ് ഇ​വി​ടെ അ​ഴു​ക്കു​ചാ​ൽ പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്. ഇ​ത് ഒ​രു നാ​ടി​നെ മൊ​ത്ത​ത്തി​ൽ ചീ​ത്ത​പ്പേ​ര് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്ക് ഉ​ൾ​പ്പ​ടെ പ്ര​വ​ർ​ക്കു​ന്ന​ത് ഈ ​ഭാ​ഗ​ത്താ​ണ്. നാ​ട്ടു​കാ​ർ​ക്ക് നാ​ണ​ക്കേ​ടാ​യി മാ​റി​യ ഈ ​ത​ർ​ക്കം ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Latest News

Corehub Up